kreijcikova

പ്രാഗ് : സ്വന്തം നാട്ടിൽ ന‌ടന്ന ഒസ്ട്രാവ ഓപ്പൺ ടെന്നിസിൽ ലോക ഒന്നാം നമ്പർ താരം ഇഗ ഷ്വാംടെക്കിനെ അട്ടിമറിച്ച് ചെക്ക് റിപ്പബ്ളിക്കിന്റെ ബാർബോറ ക്രേസിക്കോവ കിരീടം നേടി. ക്രേസിക്കോവയുടെ തുടർച്ചയായ രണ്ടാം ഡബ്ളിയു.ടി.എ കിരീടമാണിത്. നിലവിലെ ഫ്രഞ്ച് ഓപ്പൺ, യു.എസ് ഓപ്പൺ ചാമ്പ്യനായ ഇഗയെ ഫൈനലിൽ 5-7, 7-6 (7/4), 6-3 എന്ന സ്കോറിനാണ് 23-ാം റാങ്കുകാരിയായ ക്രേസിക്കോവ കീഴടക്കിയത്. ഇതോടെ 10 ഫൈനലുകളിൽ വിജയിച്ചിരുന്ന ഇഗയുടെ കിരീടത്തുടർച്ചയ്ക്കും ക്രേസിക്കോവ കർട്ടനിട്ടു.