തെരുവ് നായ കടിച്ച ഒരാൾ പൊതു സമൂഹത്തിൽ ഇറങ്ങിയാൽ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് "ഓ മൈ ഗോഡി"ൽ അവതരിപ്പിച്ചിരിക്കുന്നത്. നായ കടിച്ചയാൾ ഒരു ചായക്കടയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഭാര്യ അന്വേഷിച്ച് വരുന്നതാണ് ആദ്യ രംഗം.

തുടർന്ന് അവരുടെ അവസ്ഥ പറയുമ്പോൾ നാട്ടുകാർ നായ കടിച്ച ആളിനെ ഒറ്റപ്പെടുത്തുന്നത് കാണാനാവും. പൊതു സമൂഹത്തെ ഉണർത്താൻ ഓ മൈ ഗോഡ് ചെയ്യുന്ന സന്ദേശം നിറഞ്ഞ എപ്പിസോഡാണിത്. പ്രദീപ് മരുതത്തൂരാണ് ഈ പ്രോഗ്രാമിന്റെ സംവിധായകൻ.