missile-attack

കീവ്: ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം തകർത്തത് യുക്രെയിനാണെന്ന മോസ്‌കോയുടെ ആരോപണങ്ങൾക്ക് പിന്നാലെ യുക്രെയിൻ തലസ്ഥാനമായ കീവിൽ വൻ സ്‌ഫോടന പരമ്പര. യുക്രെയിന്റേത് ഭീകരപ്രവർത്തനമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാടിമി‌ർ പുട്ടിൻ ആരോപിച്ചിരുന്നു. ഇന്ന് രാവിലെ കീവിൽ റഷ്യ 75 മിസൈൽ ആക്രമണങ്ങൾ നടത്തിയതായി സർക്കാ‌ർ പ്രതിനിധികൾ വെളിപ്പെടുത്തി.

രാജ്യം ഭീകരപ്രവർത്തകരെ നേരിടുകയാണെന്നും ഡസൻ കണക്കിന് മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നും യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. രാജ്യത്ത ഊർജ സംവിധാനവും ജനങ്ങളുമാണ് അവരുടെ ലക്ഷ്യമെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ കഴിയണമെന്നും സെലൻസ്‌കി അഭ്യർത്ഥിച്ചു. റഷ്യ ഭൂമിയിൽ നിന്ന് യുക്രെയിനെ തുടച്ചുനീക്കാൻ ശ്രമിക്കുകയാണെന്നും സെലൻസ്‌കി ആരോപിച്ചിരുന്നു. മിസൈലാക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി യുക്രെയിൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് യുക്രെയിൻ തലസ്ഥാനത്ത് റഷ്യൻ ആക്രമണം ഉണ്ടാവുന്നത്. ജൂൺ 26നായിരുന്നു അവസാനമായി ആക്രമണം നടന്നത്.

This is Kyiv today. Video was published by the President Volodymyr Zelensky. pic.twitter.com/K49uGtZR8S

— Igor Lachenkov (@igorlachenkov) October 10, 2022

യുക്രെയിന്റെ പ്രധാന നഗരങ്ങളിലൊന്നായ സാപൊറീഷ്യയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. പത്ത് കുട്ടികൾ ഉൾപ്പെടെ 89 പേർക്കു പരുക്കേൽക്കുകയും ചെയ്തു. 20 വീടുകളും 50 അപ്പാർട്ട്‌മെന്റുകളും തകർന്നു. കഴിഞ്ഞ വ്യാഴാഴ്ച പ്രദേശത്ത് നടന്ന റഷ്യൻ ആക്രമണത്തിൽ 19 പേരും കൊല്ലപ്പെട്ടിരുന്നു.

This is *right* in the centre of Kyiv, beside a busy park at exactly the time when people were rushing to work. No confirmation yet on number of fatalities.

— Matthew Luxmoore (@mjluxmoore) October 10, 2022

Kyiv was reportedly targeted by Russian strikes this morning, multiple explosions were seen. pic.twitter.com/BC3VCWgiIJ

— OSINTtechnical (@Osinttechnical) October 10, 2022