deepu-balakrishnan

തൃശൂർ: സഹസംവിധായകനും നടനുമായ ദീപു ബാലകൃഷ്ണൻ മുങ്ങിമരിച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യം തെക്കേ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങുന്നതിനിടെയായിരുന്നു അപകടം. 41 വയസായിരുന്നു.

രാവിലെ അഞ്ച് മണിയോടെയാണ് ക്ഷേത്രക്കുളത്തിൽ കുളിക്കാനായി ദീപു വീട്ടിൽ നിന്നിറങ്ങിയത്. ഏറെ നേരമായിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെക്കേ കുളത്തിന്റെ പരിസരത്ത് നിന്നും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 'ഉുറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. 'വണ്‍സ് ഇന്‍ മൈന്‍ഡ്', 'പ്രേമസൂത്രം' എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ് ദീപു.