sbi
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ

കൊച്ചി: ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട വ്യക്തിഗത ഉപഭോക്തൃ സേവനങ്ങൾ നൽകുന്ന പുതുതലമുറ കോൺ​ടാക്ട് സെന്റർ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ അവതരിപ്പിച്ചു. 12 ഭാഷകളിലായി എല്ലാ ദിവസവും മുഴുവൻ സമയവും ലഭ്യമാകുന്നതാണ് സേവനം.

18001234, 18002100 എന്നിങ്ങനെ നാലക്ക ടോൾ ഫ്രീ നമ്പറാണ് ഇതി​നായുള്ളത്. നിലവിൽ 1.5 കോടി കോളുകളാണ് കോൺ​ടാക്ട് സെന്റർ ഓരോ മാസവും കൈകാര്യം ചെയ്യുന്നത്. ഇവയിൽ 40 ശതമാനവും ഐ.വി.ആർ വഴി സ്വയം സേവനം നൽകാനാകും. ബാക്കിയുള്ള 3500ൽ ഏറെ വരുന്ന ടെലി കോളർ പ്രതിനിധികൾ കൈകാര്യം ചെയ്യും.

എ.ടി.എം കാർഡുകൾ, ചെക്ക് ബുക്കുകൾ, അടിയന്തര സേവനങ്ങൾ (എ.ടി.എം, ഡിജിറ്റൽ സേവനങ്ങൾ എന്നിവ ബ്ലോക്ക് ചെയ്യൽ) തുടങ്ങിയവയെല്ലാം സെന്ററി​ലൂടെ സാദ്ധ്യമാകും. ഡിജിറ്റൽ സേവനങ്ങൾ, പിന്തുണ, പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവയും ലഭിക്കും. ഉപഭോക്തൃ കേന്ദ്രീകൃതമായ വ്യക്തിഗത അനുഭവങ്ങൾ നൽകാനാണ് എസ്. ബി​. ഐ ശ്രമിക്കുന്നതെന്ന് എസ്.ബി​. ഐ ചെയർമാൻ ദിനേഷ് ഖാര പറഞ്ഞു. ഉപഭോക്താക്കൾ കൂടുതലായി ഡിജിറ്റൽ രീതികളിലേക്കു നീങ്ങുമ്പോൾ വോയ്‌സ് പ്രിയപ്പെട്ട മേഖലയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.