cricket

ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന് ന്യൂഡൽഹിയിൽ

ഉച്ചയ്ക്ക് 1.30 മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്

ന്യൂഡൽഹി : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ന് ന്യൂഡൽഹയിൽ നടക്കുന്നു. ഇതിൽ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. സ്വന്തം മണ്ണിൽ മറ്റൊരു ഏകദിന പരമ്പരകൂടി നേടുക എന്ന ലക്ഷ്യവുമായി ഇന്ത്യ ഇറങ്ങുമ്പോൾ അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ നേരിട്ടുള്ള സെലക്ഷൻ കിട്ടാതിരിക്കുന്ന അവസ്ഥ ഒഴിവാക്കുക എന്ന വലിയ വെല്ലുവിളിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലുള്ളത്.

ലക്നൗവിൽ നടന്ന ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. എന്നാൽ ഞായറാഴ്ച റാഞ്ചിയിൽ ചേസിംഗ് വിജയത്തിലൂടെയാണ് ഇന്ത്യ പരമ്പര സമനിലയിലാക്കിയത്. ശ്രേയസ് അയ്യരുടെ സെഞ്ച്വറിയും ഇഷാൻ കിഷന്റെ അർദ്ധസെഞ്ച്വറിയുമായിരുന്നു റാഞ്ചിയിലെ ഇന്ത്യൻ വിജയത്തിന്റെ ഹൈലൈറ്റ്സ്. ആദ്യ രണ്ട് മത്സരങ്ങളിലും സ്ഥിരതയോടെ ബാറ്റുചെയ്ത മലയാളിതാരം സഞ്ജു സാംസണിന്റെ പ്രകടനവും ആവേശം പകരുന്നു. പേസർ സിറാജ്,സ്പിന്നർ കുൽദീപ് തുടങ്ങിയവരുടെ മികച്ച പ്രകടനം ബൗളിംഗിലും കരുത്താണ്.

നായകൻ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ചേരുന്ന ഓപ്പണിംഗ് സഖ്യത്തിന് ഇതുവരെ ക്ളിക്ക് ചെയ്യാൻ കഴിയാത്തതാണ് ഇന്ത്യയ്ക്ക് വെല്ലുവിളി. ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗിലെ പിഴവുകളാണ് പ്രശ്നമാകുന്നത്