
തിരുവനന്തപുരം: കൃഷി വകുപ്പിലെ അസിസ്റ്റന്റ് കൃഷി ഓഫീസർ തസ്തികയിലേക്കുള്ള ഓൺലൈൻ പുനർവിന്യാസ കരട് പട്ടികയും കൃഷി അസിസ്റ്റന്റ് മാരുടെ ഓൺലൈൻ പൊതു സ്ഥലം മാറ്റ കരട് പട്ടികയും സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ രണ്ട് തസ്തികകളിലും എൻ.ഐ.സി. യുടെ സാങ്കേതിക സഹായത്തോടെയാണ് ഓൺലൈൻ സ്ഥലം മാറ്റ നടപടികൾ പുരോഗമിക്കുന്നത്. പട്ടിക തയ്യാറാക്കിയതിൽ സാങ്കേതികമായ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് എൻ.ഐ.സി. യോട് ആവശ്യപ്പെടാനും പരാതികൾ പരിശോധിച്ച് കുറ്റമറ്റ രീതിയിൽ സ്ഥലം മാറ്റ നടപടികൾ നടപ്പിലാക്കുന്നതിനും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് അറിയിച്ചു.