
ഡെറാഡൂൺ : അണ്ടർ 19 വിനു മങ്കാദ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഉത്തർ പ്രദേശിനെ 54 റൺസിന് കീഴടക്കി കേരളം. കേരളം ഉയർത്തിയ 155 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഉത്തർ പ്രദേശ് 100 റൺസിന് പുറത്താവുകയായിരുന്നു.
24 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം ഏഴുവിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. 33 പന്തുകളിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സുമടക്കം 44 റൺസെടുത്ത അഹമ്മദ് ഇമ്രാനും 30 പന്തുകളിൽ 37 റൺസ് നേടിയ ഓപ്പണർ പവൻ ശ്രീധറും പുറത്താവാതെ 24 റൺസെടുത്ത ഏദൻ ആപ്പിൾ ടോമും മികച്ച പ്രകടനം പുറത്തെടുത്തു. നാലുവിക്കറ്റ് വീഴ്ത്തിയ വിജയ് എസ്. വിശ്വനാഥാണ് ഉത്തർപ്രദേശ് ബാറ്റിംഗ് നിരയെ തകർത്തത്. രണ്ട് ഏദൻആപ്പിൾ ടോമും പ്രീതിഷും വിക്കറ്റ് വീതമെടുത്തു. അടുത്ത മത്സരത്തിൽ ജമ്മു കശ്മീരാണ് കേരളത്തിന്റെ എതിരാളി.