
തിരുവനന്തപുരം: ഔഷധ സസ്യങ്ങളുടേയും തനത് ഫല വൃക്ഷങ്ങളുടെയും സംരക്ഷണത്തിനായുള്ള 'ജൈവ സമൃദ്ധി'ക്ക് കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സി.കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെയാണ് പദ്ധതി ആരംഭിച്ചത്. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്‌കൂൾ കോമ്പൗണ്ടിലാണ് ഔഷധ സസ്യങ്ങളുടെയും തനത് ഫലവൃക്ഷങ്ങളുടെയും സംരക്ഷണത്തിനു തുടക്കമിട്ടത്. പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ സംസാരിച്ചു.