
സോൾ: അടുത്തിടെ നടന്ന ഏഴ് മിസൈൽ വിക്ഷേപണങ്ങൾ തന്ത്രപരമായ ആണവായുധ അഭ്യാസമായിരുന്നെന്നും ഭരണാധികാരി കിം ജോംഗ് ഉൻ നേരിട്ട് മേൽനോട്ടം വഹിച്ചെന്നും ഉത്തര കൊറിയ. ദക്ഷിണ കൊറിയ, ജപ്പാൻ, യു.എസ് എന്നിവർ സംയുക്തമായി നടത്തിയ നാവികാഭ്യാസങ്ങൾക്കുള്ള മറുപടിയാണിതെന്നും ഉത്തര കൊറിയൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. സെപ്തംബർ 25 മുതൽ ഒക്ടോബർ 9 വരെയുള്ള കാലയളവിലാണ് മിസൈൽ വിക്ഷേപണങ്ങൾ നടന്നത്. ഉത്തര കൊറിയ ആണവ പരീക്ഷണത്തിന് ഒരുങ്ങുകയാണെന്ന് മുന്നറിയിപ്പ് നിലനിൽക്കെയാണ് മിസൈൽ പരീക്ഷണം.