nia-raid-

മലപ്പുറം : മലപ്പുറം മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എയുടെ റെയ്‌ഡ്. ഗ്രീൻവാലിയിലെ ഓഫീസിൽ നടന്ന പരിശോധനയിൽ ഇവിടെ സൂക്ഷിച്ചിരുന്ന വിവിധ രേഖകളാണ് പരിശോധിക്കുന്നത്. സ്ഥാപനം നടത്തിയ വിവിധ സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. രാത്രിയോടെയാണ് എൻ.ഐ.എ സംഘം സ്ഥലത്തെത്തിയത്.

നേരത്തെ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങൾ പൂട്ടി സീൽ വച്ചിരുന്നു. എന്നാൽ അപ്പോ( ഗ്രീൻവാലിയിൽ നടപടിയെടുത്തിരുന്നില്ല. നിരോധനമേർപ്പെടുത്തി ദിവസങ്ങൾക്കുള്ളിലാണ് ഇവിടെയും കേന്ദ്ര സംഘമെത്തിയത്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയായിരുന്നു നടപടിക്രമങ്ങൾ.