
ജോഹന്നസ്ബർഗ് : ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ ഒരു ഫ്ലാറ്റിൽ ആറു പേരുടെ മൃതദേഹം കണ്ടെത്തി. ചിലരുടെ മൃതദേഹം അഴുകാൻ തുടങ്ങിയ നിലയിലായിരുന്നെന്നും സംഭവവുമായി ബന്ധപ്പെട്ട് 21 വയസുള്ള ഒരാളെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ട കെട്ടിടത്തിലെ മറ്റ് താമസക്കാർ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ചില മൃതദേഹങ്ങൾ ഫ്ലാറ്റിന് പുറത്താണ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു. ഫോറൻസിക് വിദഗ്ദ്ധർ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.