irtc

ലഖ്നൗ: ട്രെയിൻ യാത്രികന് സമൂസയ്ക്കുള്ളിൽ നിന്നും മഞ്ഞക്കടലാസ് ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി ഐ ആർ സി ടി സി. ഞായറാഴ്ച മുംബയ്- ലഖ്നൗ ട്രെയിനിലുണ്ടായ സംഭവത്തിൽ അജി കുമാർ എന്ന യാത്രക്കാരന് കഴിക്കാനായി ലഭിച്ച സമൂസയ്ക്ക് ഉള്ളിൽ മഞ്ഞപേപ്പർ കണ്ടെത്തിയിരുന്നു. ഇതിന്റെ ചിത്രം അടക്കം ഐ ആർ സി ടി സിയെ പരാമർശിച്ച് കൊണ്ട് അജി കുമാർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. യാത്രക്കാരനുണ്ടായ മോശം അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റ് വലിയ ചർച്ചാ വിഷയമായതോടെ പോസ്റ്റിന് പ്രതികരണവുമായി ഐ ആർ സി ടി സി രംഗത്തെത്തുകയായിരുന്നു.

"ഞാൻ ഇന്ന് ലഖ്നൗവിലേയ്ക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ കഴിക്കാനായി ഒരു സമൂസ വാങ്ങി. കുറച്ച് ഭാഗം കഴിച്ച് കഴിഞ്ഞപ്പോൾ ഈ മഞ്ഞ പേപ്പറാണ് കണ്ടത്. ട്രെയിൻ നമ്പർ 20921 ഐആർസിടിസിയുടെ പാചകക്കാരാണ് ഭക്ഷണം വിതരണം ചെയ്തത്". എന്നതായിരുന്നു ട്വിറ്ററിൽ അജി കുമാർ പങ്കു വെച്ച കുറിപ്പിന്റെ പൂർണരൂപം

I am on the way to Lucknow today 9-10-22 I bought one Samosa to eat.. Some portions taken and lastly this is inside in it... Pls look the yellow paper inside somosa... Its served by the IRCTC pantry person in the Train No. 20921 Bandra Lucknow train.... Started train 8-10-22.. pic.twitter.com/6k4lFOfEr6

— Aji Kumar (@AjiKuma41136391) October 9, 2022

ബാന്ദ്രയിലേയ്ക്ക് പോകുന്ന പ്രതിവാര എക്സ്പ്രസിലുണ്ടായ സംഭവം പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ വഴി പ്രചരിച്ചു. ട്രെയിൻ യാത്രയ്ക്കിടയിൽ മോശം അനുഭവമുണ്ടായ പലരും വിഷയത്തിൽ ഐആർസിടിസിയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയുണ്ടായി. ഇതിനെ തുടർന്ന് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്ത ഐആർസിടിസി, പി എൻ ആർ നമ്പറും മൊബൈൽ ഫോൺ നമ്പറും പങ്കിടാനും അജികുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Sir, matter is being taken up https://t.co/0cs7JEacX3

-IRCTC Official

— RailwaySeva (@RailwaySeva) October 9, 2022