woman

സ്‌ത്രീപുരുഷന്മാ‌ർ തമ്മിലെ പരസ്‌പരാകർഷകണം ജീവശാസ്‌ത്രപരമായി സംഭവിക്കുന്നതാണ്. എന്നാൽ അതിന് പുരുഷനും സ്‌ത്രീയ്‌ക്കും പ്രത്യേകം മാനദണ്ഡങ്ങളുണ്ട്. പുരുഷന്മാർ സ്‌ത്രീകളിലെ ഭംഗിയെ കൂടുതൽ ഇഷ്‌ടപ്പെടുമ്പോൾ സ്‌ത്രീകൾക്ക് പുരുഷന്റെ വ്യക്തിത്വം വളരെ പ്രധാനമാണ്. ഒരു പുരുഷനെ തന്റെ ആദ്യ കൂടിക്കാഴ്‌ചയിൽ തന്നെ ചില കാര്യങ്ങൾ ഉപയോഗിച്ച് സ്‌ത്രീകൾ വിലയിരുത്താറുണ്ട്. ഇവയിൽ ചിലത് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെയാണ്.

അടിമുടി പരിശോധിക്കുമ്പോൾ ആദ്യം സ്‌ത്രീകൾ നോക്കുക പുരുഷന്റെ പാദരക്ഷയെ ആകും. അതിലുള‌ള ആകർഷകത്വം പലരെയും ആകർഷിക്കും. എന്നാൽ അത് ഏത് തരം വേണം അതുമായി ബന്ധപ്പെട്ട വിലയിരുത്തലെല്ലാം സ്‌ത്രീയുടെ വ്യക്തിത്വം പോലെയിരിക്കും.

കൈകളുടെ ആകർഷകത്വവും ചലനവുമെല്ലാം സ്‌ത്രീകൾ നിരീക്ഷിക്കും. ആദ്യമായി കാണുന്നയാളെ എങ്ങനെ പരിചയപ്പെടുന്നു കൈകൾ ഷേക്‌ഹാന്റാണോ, ചേർത്തുപിടിച്ചാണോ നമസ്‌കാരം പറഞ്ഞാണോ ഇങ്ങനെ പലതുമാകാം അവർ നോക്കുക.

തലമുടിയും മീശ താടി രോമങ്ങളുടെ ആകർഷകത്വവും സ്‌ത്രീകൾ ശ്രദ്ധിക്കാറുണ്ട്. വസ്‌ത്രധാരണം, അതിന്റെ നിറം, അത് ആ വ്യക്തിയ്‌ക്ക് ചേർന്നതാണോ, വാച്ച്, കണ്ണട തുടങ്ങിവ വഴി പുരുഷന് ആകർഷകത്വമുണ്ടോ എന്നും സ്‌ത്രീകൾ വിലയിരുത്തും.

സംസാരത്തിലും പെരുമാറ്റത്തിലുമുള‌ള ആകർഷണീയത പ്രധാന ഘടകമാണ്. വിക്കിവിക്കി, ഭയന്ന് സംസാരിക്കുന്നതിലും സ്‌ത്രീകൾക്കിഷ്‌ടം നന്നായി സ്‌പഷ്‌ടമായി ഭംഗിയായി ധൈര്യപൂർവം സംസാരിക്കുന്ന പുരുഷന്മാരെയാണ്. ഒരു ചെറുപുഞ്ചിരി കൂടിയുണ്ടെങ്കിൽ ആർക്കും ആകർഷകം തോന്നാം.