
ഒറ്റപ്പാലം: പാലക്കാട് ഒറ്റപാലത്ത് വിദ്യാർത്ഥിയെ മദ്രസയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാവുകോണം പടിഞ്ഞാറ്റുമുറിയിൽ സെയ്തലവിയുടെ മകന്‍ സവാദ് ആണ് ജീവനൊടുക്കിയത്. പടിഞ്ഞാറ്റുമുറി തര്‍ബിയത്തുല്‍ ഇസ്ലാം മദ്രസയിലാണ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കുട്ടിയ്ക്ക് മാനസികമായ പരിമിതികളുണ്ടെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേയ്ക് മാറ്റി.