bus

കോഴിക്കോട്: കെ എസ് ആർ ടി സി ബസ് ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. കോഴിക്കോടിന് സമീപം അരീക്കാട് ആണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ബസ് ഡ്രൈവർ ഉൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെയാണ് കെ എസ് ആർ ടി സി ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഷെഫീഖ് റോഡിൽ തെറിച്ചുവീണു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.