narendra-modi

ന്യൂയോർക്ക്: യുക്രെയിനിലെ നാല് പ്രദേശങ്ങൾ നിയമ വിരുദ്ധമായി പിടിച്ചടക്കിയതിനെ അനുകൂലിക്കുന്നതിനുള്ള കരട് പ്രമേയത്തിൽ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന റഷ്യയുടെ ആവശ്യത്തിനെതിരെ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ. ഈ വിഷയത്തിൽ പൊതു വോട്ടെടുപ്പ് വേണമെന്ന് മറ്റ് 100 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ റഷ്യയുടെ ആവശ്യം നിരസിക്കപ്പെട്ടു. 13 രാജ്യങ്ങൾ റഷ്യയെ അനുകൂലിച്ചപ്പോൾ ഇറാൻ, ചൈന ഉൾപ്പെടെയുള്ള 39 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ആവശ്യം നിരസിക്കപ്പെട്ടതിനെ തുടർന്ന് റഷ്യ അപ്പീൽ നൽകിയിരിക്കുകയാണ്.

In UNGA, India voted in favour of a procedural vote called by Albania to have an open vote instead of Russia's demand for a secret ballot on a draft resolution on Ukraine

India voted 'Yes'. 24 countries (incl China, Iran and Russia) did not cast their vote. pic.twitter.com/QJqoAwmCaj

— ANI (@ANI) October 11, 2022

അതേസയമം, യുക്രെയിനിലെ വിവിധ നഗരങ്ങളിൽ റഷ്യ മിസൈൽ ആക്രമണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ക്രിമിയയും റഷ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലം യുക്രെയിൻ തകർത്തെന്ന് റഷ്യ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് കീവിലും മറ്റ് നഗരങ്ങൾക്കും നേരെ മിസൈൽ ആക്രമണം നടത്തിയത്. രാജ്യം ഭീകരപ്രവർത്തകരെ നേരിടുകയാണെന്നും ഡസൻ കണക്കിന് മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നും യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചിരുന്നു. രാജ്യത്ത ഊർജ സംവിധാനവും ജനങ്ങളുമാണ് അവരുടെ ലക്ഷ്യമെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ കഴിയണമെന്നും സെലൻസ്‌കി അഭ്യർത്ഥിച്ചു. റഷ്യ ഭൂമിയിൽ നിന്ന് യുക്രെയിനെ തുടച്ചുനീക്കാൻ ശ്രമിക്കുകയാണെന്നും സെലൻസ്‌കി ആരോപിച്ചിരുന്നു. മിസൈലാക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി യുക്രെയിൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് യുക്രെയിൻ തലസ്ഥാനത്ത് റഷ്യൻ ആക്രമണം ഉണ്ടാവുന്നത്. ജൂൺ 26നായിരുന്നു അവസാനമായി ആക്രമണം നടന്നത്.