ത്രിമാന ചിത്രമായ അജയന്റെ രണ്ടാം മോഷണം ആരംഭിച്ചു

mm

ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ സുരഭി ലക്ഷമിയും നായിക.ടൊവിനോയുടെ നായികയായി സുരഭിലക്ഷ്മി ആദ്യമായാണ്. കൃതി ഷെട്ടി,എെശ്വര്യ രാജേഷ് എന്നിവരാണ് മറ്റ് നായികമാർ.കാരക്കുടിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രം നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്നു. ചിത്രം കളരിക്ക് ഏറെ പ്രാധാന്യം നൽകുന്നതാണ്. 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലൂടെയാണ് ഈ ത്രിമാന പാൻ ഇന്ത്യൻ ചിത്രം കടന്നു പോകുന്നത്. മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.മറ്റൊരു നായിക കൂടിയുണ്ട്. കൃതി ആദ്യമായാണ് മലയാളത്തിൽ അഭിനയിക്കുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, സുരഭി ലക്ഷ്മി, രോഹിണി എന്നിവരാണ് മറ്റ് താരങ്ങൾ. രചന സുജിത് നമ്പ്യാർ .ഛായാഗ്രഹണം ജോമോൻ ടി ജോൺ തമിഴകത്തെ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം . പ്രോജക്ട് ഡിസൈൻ: എൻ.എം ബാദുഷ. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമാണം.പി.ആർ. ഒ പി. ശിവപ്രസാദ്.