mm

മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​യ​ ​പേ​ര​ൻ​പി​നു​ശേ​ഷം​ ​സം​വി​ധാ​യ​ക​ൻ​ ​റാം​ ​നി​വി​ൻ​ ​പോ​ളി​യു​മാ​യി​ ​ഒ​ന്നി​ക്കു​ന്ന​ ​ചിത്രത്തിന് ഏ​ഴു​ ​ക​ട​ൽ​ ​ഏ​ഴു​ ​മ​ലൈ"​ ​എ​ന്ന് പേരിട്ടു. ​മാ​നാ​ട് ​എ​ന്ന​ ​ബ്ലോ​ക്ക്ബ​സ്റ്റ​ർ​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​സു​രേ​ഷ് ​കാ​മാ​ച്ചി​യു​ടെ​ ​വി​ ​ഹൗ​സ് ​പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ​ഈ​ ​ബി​ഗ് ​ബ​ജ​റ്റ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​നി​വി​ൻ​ ​പോ​ളിക്കൊ​പ്പം​ ​ ​സൂ​രി​യും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​അ​ഞ്ജ​ലി​യാ​ണ് ​നാ​യി​ക.​ ​ലി​റ്റി​ൽ​ ​മാ​സ്‌​ട്രോ​ ​യു​വ​ൻ​ ​ശ​ങ്ക​ർ​ ​രാ​ജ​യാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം.​ ​വെ​ട്ട​ം,​ ​ഒ​പ്പ​ം എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഏ​കാം​ബ്രം​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ .പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​ ​ഉ​മേ​ഷ് ​ജെ​ ​കു​മാ​ർ,​ ​എ​ഡി​റ്റ​ർ​ ​മ​തി​ ​വി​.എ​സ്,​ ​ആ​ക്ഷ​ൻ സി​ൽ​വ,​ ​കൊ​റി​യോ​ഗ്രാ​ഫ​ർ​ ​ സാ​ൻ​ഡി,​ ​ബോ​ളി​വു​ഡ് ​കോ​സ്റ്റ്യൂം​ ​ഡി​സൈ​ന​ർ​ ​ച​ന്ദ്ര​കാ​ന്ത് ​സോ​ന​വാ​നെ,​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​ജേ​താ​വ് ​പ​ട്ട​ണം​ ​റ​ഷീ​ദ് ​എ​ന്നി​വ​ർ​ ​ ചിത്രത്തിന്റെ ഭാഗമാണ്.അതേസമയം നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് നവംബർ 4ന് റിലീസ് ചെയ്യും.