
കാൻബെറ: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ഓസ്ട്രേലിയ സന്ദർശനത്തിനിടെ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസിന് സമ്മാനിച്ചത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ്. കാൻബറയിൽ തിങ്കളാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. ഈ മാസം തുടങ്ങുന്ന ലോകകപ്പിനായി ഇന്ത്യൻ ട്വന്റി-20 ടീം ആസ്ട്രേലിയയിലുണ്ട്.