cricket

ന്യൂഡൽഹി : ഇന്ത്യയ്ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ഓരോ മത്സരത്തിലും ദക്ഷിണാഫ്രിക്കയെ നയിച്ചത് വ്യത്യസ്ത ക്യാപ്ടന്മാർ. ഇന്നലെ ഡൽഹയിൽ ക്യാപ്ടനായത് ഡേവിഡ് മില്ലറായിരുന്നു. നായകനായി മില്ലറുടെ അരങ്ങേറ്റമായിരുന്നു. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ മൂന്നു ക്യാപ്ടൻമാർ ഒരു ടീമിനെ നയിക്കുന്നത് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യ സംഭവമാണ്.

ഒന്നാം ഏകദിനത്തിൽ ടെംബ ബൗമയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ക്യാപ്ടൻ. ട്വന്റി-20 പരമ്പരയിലും ബൗമയാണ് നയിച്ചിരുന്നത്. ബൗമയ്ക്കു പരിക്കേറ്റതോടെ കേശവ് മഹാരാജ് രണ്ടാം മത്സരത്തിൽ നായകനായി. കേശവ് മഹാരാജിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടർന്നാണ് മില്ലർ ദക്ഷിണാഫ്രിക്കയെ നയിക്കാനെത്തിയത്. മാർകോ ജാൻസൻ, ആൻഡിലെ പെഹ്‍ലുക്വായോ, ലുങ്കി എൻഗിഡി എന്നിവർ ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവനിൽ മടങ്ങിയെത്തി. മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.