achuthan

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റുമായ ഡോ.എ.അച്യുതന്റെ മൃതദേഹം അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം കോഴിക്കോട് മെഡിക്കൽകോളേജിനു നൽകി. രാവിലെ പത്ത് മണിയോടെ കോഴിക്കോട് സഹകരണ ആശുപത്രിയിൽ നിന്നും മെഡിക്കൽകോളേജിലെത്തിച്ച മൃതദേഹം വൈസ് പ്രിൻസിപ്പൽ ഡോ.കെ.ജി.സജിത്കുമാർ, അനാട്ടമി വിഭാഗം പ്രൊഫ.എം.പി.അപ്‌സര എന്നിവർ ഏറ്റുവാങ്ങി. മക്കളായ അരുൺ, മഞ്ജുള, മുൻ എം.എൽ.എ എ.പ്രദീപ്കുമാർ, ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികൾ, അടുത്ത സുഹൃത്തുക്കൾ എന്നിവർ സന്നിഹിതരായിരുന്നു.