jio
ജി​യോ സി​നി​മ

ഇന്ത്യയിൽ ഫിഫ ലോകകപ്പ് തത്സമയ സംപ്രേക്ഷണം

കൊച്ചി: ഇന്ത്യയിലെ പുതിയ പ്രീമിയർ സ്‌പോർട്‌സ് നെറ്റ് വർക്കായ വയാകോം 18 സ്‌പോർട്‌സ്, ഫിഫ വേൾഡ് കപ്പ് ഖത്തർ 2022മായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളും ജിയോ സിനിമയിൽ ലൈവ്‌സ്ട്രീം ചെയ്യുമെന്നും ക്യൂറേറ്റ് ചെയ്ത ഉള്ളടക്കം നൽകുമെന്നും പ്രഖ്യാപിച്ചു. നവംബർ 20 മുതൽ ഡിസംബർ 18 വരെയുള്ള ആഗോള തലത്തിലുള്ള പ്രധാന മത്സരം എല്ലാ കാഴ്ചക്കാർക്കും ജിയോ സിനിമയിൽ സൗജന്യമായി ലഭ്യമാകും. ടിവി പ്രക്ഷേപണ ഷെഡ്യൂളിൽ സ്‌പോർട്‌സ്18 1 എസ്ഡി, എച്ച്.ഡി​ എന്നിവ ഉൾപ്പെടുന്നു.
വയാകോം18 സ്‌പോർട്‌സിന്റെ പോർട്ട്‌ഫോളിയോ നാലുവർഷത്തിലൊരിക്കലുള്ള ഷോപീസ് ഉൾപ്പെടെയുള്ള ലൈവ്, നോൺലൈവ് പ്രോഗ്രാമിംഗിലേക്കുള്ള ആക്‌സസ് സഹിതം എല്ലാ ടെലികോം സേവന വരിക്കാർക്കും ആൻഡ്രോയിഡ് എന്നിവയുൾപ്പെടെയുള്ള ഉപകരണങ്ങളിൽ ഡൗൺലോഡ് ചെയ്യാൻ ജിയോസിനിമ ആപ്പ് ഉടൻ ലഭ്യമാകും.
ഡാറ്റ ഉപഭോഗത്തിലെ പലമടങ്ങിലുള്ള വർദ്ധനവ് സ്മാർട്ട്‌ഫോണുകളെയും കണ്ര്രകഡ് ടിവികളെയും ഇന്ത്യയിലെ ഉള്ളടക്ക ഉപഭോഗത്തിന്റെ പ്രധാന രീതിയാക്കി മാറ്റി. വയാകോം18 സ്‌പോർട്‌സിന്റെ 64മാച്ച് ഷോകേസ് ഇന്ത്യയിലെ ഫിഫ വേൾഡ്കപ്പ് അവതരണത്തിൽ ആദ്യമായുള്ള 4കെ തത്സമയ സ്ട്രീമിംഗ് മുഖേന പ്രധാന്യത്തോടെ പ്രക്ഷേപണം ചെയ്യും. അവതരണവും സബ്‌സ്‌ക്രിപ്ഷൻ ഫീസും ഈടാക്കാതെ ജിയോ സിനിമയിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, ബംഗാളി എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷാ ഫീഡുകളുണ്ടാവും.
'വയാകോം18 സ്‌പോർട്‌സിന്റെ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022ന്റെ മൾട്ടിപ്ലാറ്റ്‌ഫോം അവതരണം ആകർഷകവും വ്യക്തിഗതമാക്കിയതുംപുതി​യ അനുഭവം നൽകുമെന്ന് വയാകോം18 സ്‌പോർട്‌സ് സി.ഇ.ഒ അനിൽ ജയരാജ് പറഞ്ഞു.

'ഇവന്റിന്റെ നിലവാരവുമായി പൊരുത്തപ്പെടുന്നതിന് ഉപഭോക്താക്കൾക്ക് ഡിജിറ്റൽ, ലീനിയർ പ്ലാറ്റ്‌ഫോമുകളിൽ (സ്‌പോർട്‌സ് 18ൽ) ലോകനിലവാരമുള്ള പ്രൊഡക്ഷനിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും ആരാധകരുടെ അനുഭവം പുനർരൂപകൽപ്പന ചെയ്യുന്നതിനും ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിലൊന്ന് സൃഷ്ടിക്കുന്നതിനുമാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫിഫ വേൾഡ് കപ്പ്‌ 2022 പതിപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ഇന്ത്യയിൽ പ്രൈം ടൈമിൽ കാണാം .