തിരുവനന്തപുരം: കേരള സർവകലാശാല ജീവനക്കാരുടെ കലാ-സാംസ്കാരിക സമിതി ധമനിയുടെ ആഭിമുഖ്യത്തിൽ പെയിന്റിംഗ് ആൻഡ് ആർട്ട് എക്സിബിഷൻ നടത്തും.കേരളസർവകലാശാല അമിനിറ്റി സെന്ററിൽ ഇന്ന് രാവിലെ 9ന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈസ്ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള അദ്ധ്യക്ഷത വഹിക്കും. സിൻഡിക്കേറ്റംഗം അഡ്വ. കെ.എച്ച്. ബാബുജാൻ സ്വാഗതവും ധമനി സെക്രട്ടറി സന്തോഷ് ജി. നായർ നന്ദിയും പറയും. എക്സിബിഷൻ 18ന് അവസാനിക്കും.