ന്യൂഡൽഹി: പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. പുതിയ ഇ മൊബിലിറ്റി നയത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് ആലോചന.
40 ലക്ഷത്തിന് മേൽ ജനസംഖ്യയുള്ള പ്രമുഖ നഗരങ്ങളിലെ സ്റ്റേഷനുകളിലായിരിക്കും ആദ്യഘട്ടത്തിൽ ചാർജിംഗ് സ്റ്റേഷനുകൾ വരുക. മുംബയ്, ഡൽഹി, ബംഗളൂരു, ഹൈദ്രാബാദ്, അഹമ്മദാബാദ്, കൊൽക്കത്ത, പൂനെ തുടങ്ങിയ നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾ ഇതിലുൾപ്പെടും.
2025 ഓടെ ഇന്റേണൽ കമ്പസ്റ്റിൻ എൻജിൻ വെഹിക്കിൾസ് കുറയ്ക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് നടപടി.
10 ലക്ഷത്തിന് മേൽ ജനസംഖ്യയുള്ള വലിയ നഗരങ്ങളിലെയും 40 ലക്ഷത്തിന് മേൽ ജനസംഖ്യയുള്ള വൻ നഗരങ്ങളിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും രണ്ടാം ഘട്ടത്തിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. 2025 ഓടെ ഇത് പൂർത്തീകരിക്കും.