
മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഉറ്റസുഹൃത്തും നടനുമായ ദുൽഖർ. ഇരുവരും ചേർന്നഭിനയിച്ച് ഹിറ്റായ 'ബാംഗ്ളൂർ ഡെയ്‌സ്' ചിത്രത്തിന്റെ സെറ്റിലെ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവച്ചാണ് ദുൽഖർ സൽമാൻ നിവിന് പിറന്നാളാശംസകൾ നേർന്നത്. ചിത്രത്തിൽ നിവിൻ അവതരിപ്പിച്ച കുട്ടൻ എന്ന കഥാപാത്രത്തിന്റെ പേര് വിളിച്ചാണ് ദുൽഖർ പോസ്‌റ്ര് ചെയ്തിരിക്കുന്നത്. 'വരാനിരിക്കുന്ന റിലീസുകളാണ് മനോഹരമായ വർഷമാകട്ടെ, കുട്ടൻസ്' എന്നാണ് ദുൽഖർ കുറിച്ചത്. നിവിനൊപ്പം ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചനും പെപ്പെ(ആന്റണി വർഗീസ്)യ്ക്കും ദുൽഖർ പിറന്നാൾ ആശംസകൾ നേർന്ന് പോസ്‌റ്ര് ചെയ്‌തിട്ടുണ്ട്.
പിറന്നാൾ ദിനത്തിൽ നിവിൻ പോളിയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തുവിട്ടിട്ടുണ്ട്.റാം സംവിധാനം ചെയ്യുന്ന 'ഏഴു കടൽ ഏഴും മലെെ'യുടെ ട്രെയിലറാണ് റിലീസായത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്.അഞ്ജലിയാണ് ചിത്രത്തിൽ നിവിന്റെ നായിക.