
ദുബായ്: യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി സെന്റ് പീറ്റേഴ്സ്ബർഗിൽ ഇന്നലെ കൂടിക്കാഴ്ച നടത്തി. മേഖലയിലെ സമാധാനത്തിനായുള്ള മദ്ധ്യസ്ഥത ചർച്ചകൾ ലക്ഷ്യമിട്ടാണ് നഹ്യാന്റെ സന്ദർശനം. ഇരുരാജ്യങ്ങളുടെ ഉഭയകക്ഷി ബന്ധവും യുക്രെയിൻ വിഷയമടക്കമുള്ള കാര്യങ്ങളും ചർച്ചയായി. തന്റെ രാജ്യം ലോകത്തെ സമാധാനത്തിന്റെയും സ്ഥിരതയുടെയും അടിത്തറ ശക്തിപ്പെടുത്താൻ സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നതായും പ്രതിസന്ധികൾക്ക് നയതന്ത്ര പരിഹാരങ്ങൾ കണ്ടെത്താൻ പ്രവർത്തിക്കുന്നതായും നഹ്യാൻ പുട്ടിനോട് പറഞ്ഞു. യുക്രെയിനിലെ സംഘർഷം പരിഹാരിക്കാനുള്ള ശ്രമങ്ങളിൽ യു.എ.ഇയ്ക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് പുട്ടിൻ പറഞ്ഞു.