
തൃശൂർ: എഴുപത്തിയൊന്നുകാരനൊപ്പമുള്ള നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. പെരുമ്പിലാവ് തുപ്പിലശ്ശേരി സ്വദേശി തിരുവാതിര വീട്ടിൽ രാജി (35) യാണ് അറസ്റ്റിലായത്. അൻപത് ലക്ഷം കൂടി നൽകണമെന്ന് യുവതി ആവശ്യപ്പെട്ടതോടെയാണ് വയോധികൻ പൊലീസിൽ പരാതി നൽകിയത്.
യുവതി വയോധികനെ കുന്നംകുളം ഭാഗത്തെ സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇയാളും യുവതിയും തമ്മിലുള്ള നഗ്നചിത്രങ്ങൾ പകർത്തുകയും, ഇത് ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നു.