laila

പത്തനംതിട്ട: ഇലന്തൂരിലെ നരബലിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ടവരുടെ മാംസം പ്രതികൾ ഭക്ഷിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചോദ്യം ചെയ്യലിൽ ലൈല ആണ് ഇക്കാര്യം സമ്മതിച്ചത്. സിദ്ധനായ ഷാഫിയുടെ നിർദേശ പ്രകാരം കറിവച്ച് കഴിക്കുകയായിരുന്നെന്ന് ലൈല പൊലീസിനോട് പഞ്ഞു.ചോദ്യം ചെയ്യലിനോട് ഷാഫി സഹകരിക്കുന്നില്ലെന്നാണ് വിവരം.


അതേസമയം, ഇലന്തൂർ സ്വദേശി ബേബിയാണ് പത്മയുടെ മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുത്തത്. മാലിന്യം നിക്ഷേപിക്കാൻ എന്ന വ്യാജേനയാണ് തന്നെക്കൊണ്ട് കുഴിയെടുപ്പിച്ചതെന്നും കൊലപാതകത്തെക്കുറിച്ച് അറിയില്ലെന്നും ബേബി പ്രതികരിച്ചു.

നാല് അടി സമചതുരത്തിൽ കുഴിയെടുക്കണമെന്നായിരുന്നു ഭഗവൽ സിംഗ് പറഞ്ഞത്. രണ്ട് ദിവസം കൊണ്ടാണ് കുഴിയെടുത്തത്. ആയിരം രൂപ പ്രതിഫലം ലഭിച്ചു. ഭഗവൽ സിംഗും ലൈലയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നും ബേബി പറഞ്ഞു.