
പത്തനംതിട്ട: ബലി നൽകിയവരുടെ മാംസം കറിവച്ച് കഴിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രതി ലൈല. ആയൂരാരോഗ്യത്തിന് വേണ്ടി മാംസം ഭക്ഷിച്ചതെന്ന് ലൈല പൊലീസിനോട് പറഞ്ഞു. മൃതദേഹത്തിൽ നിന്ന് അറുത്തെടുത്ത് മാംസം പാകം ചെയ്യുകയായിരുന്നു.
ആഭിചാരം സംബന്ധിച്ചുള്ള പുസ്തകം വായിക്കാൻ ഷാഫി പറഞ്ഞിരുന്നു. പുസ്‌കതത്തിൽ പറഞ്ഞതനുസരിച്ചാണ് മാംസം പാകം ചെയ്തതെന്ന് ലൈല പറഞ്ഞു. നരബലിക്ക് മുമ്പ് റോസ്‌ലിയുടെയും പദ്മത്തിന്റെയും ആഭരണങ്ങൾ അഴിച്ചെടുത്തു. എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിലാണ് ആഭരണങ്ങൾ പണയംവച്ചത്.
സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. പദ്മ കൊച്ചിയിൽ നിന്ന് കാറിൽ കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ കാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഭഗവൽ സിംഗിന്റെ വീട്ടുമുറ്റത്തെത്തിയത്. ഭഗവൽ സിംഗിനെയും ലൈലയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.