
ചെന്നൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം ചെയ്ത ഗർഭിണിയായ കോളേജ് വിദ്യാർത്ഥിനി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ സേലം ജില്ലയിലാണ് സഹപാഠിയെ വിവാഹം കഴിച്ച ഇരുപതുകാരി അറസ്റ്റിലായത്.
ഏപ്രിലിൽ ആൺകുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയോടൊപ്പം താമസിക്കുന്നതായി കണ്ടത്തി. കോടതിയിൽ ഹാജരാക്കണമെന്ന് കാട്ടി വിദ്യാർത്ഥിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. പോക്‌സോ പ്രകാരമാണ് യുവതിക്കെതിരായി കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് പറഞ്ഞു. യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സംസ്ഥാനത്ത് നടന്ന മറ്റൊരു സംഭവത്തിൽ, പതിനാറുകാരിയെ വിവാഹം ചെയ്ത പതിനേഴുകാരൻ പൊലീസ് കസ്റ്റഡിയിലായി. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം. ബസ് സ്റ്റാൻഡിൽവച്ച് ആൺകുട്ടി പെൺകുട്ടിയെ താലി ധരിപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് ആൺകുട്ടിയെ കസ്റ്റഡിയിൽ എടുത്തത്. പോക്‌സോ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത കുട്ടിയെ ഒബ്‌സർവേഷൻ ഹോമിലേയ്ക്ക് അയച്ചു.