
പിരിമുറുക്കത്തിൽ ഏറെ ആശ്വസിക്കാനാവുന്ന ചെറി വീഡിയോകൾ നാം ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. കടുവയുടേയും ഒരു കുഞ്ഞു നായ്ക്കുട്ടിയുടേയും അപൂർവ സ്‌നേഹം വിവരിക്കുന്ന ഈ ചെറു വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. നായ്ക്കുട്ടിയെ കൗതുകത്തോടെയും വാത്സല്യത്തോടെയും പരിപാലിക്കുന്ന കടുവയെയാണ് വീഡിയോയിൽ കാണാനാവുക.
കടുവയും നായ്ക്കുട്ടിയും ആലിംഗനം ചെയ്തിരിക്കുന്ന വീഡിയോ ലക്ഷക്കണക്കിനാളുകളെയാണ് ആകർഷിച്ചത്. കടുവയുടെ സ്‌നേഹത്തിന് പകരമായുള്ള നായ്ക്കുട്ടിയുടെ ചേഷ്ടകളാണ് കാഴ്ചക്കാരെ കൂടുതൽ സന്തോഷിപ്പിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഒരു ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചു.