ലഹരി ഊറുന്ന ബബിള്‍ ഗം, രക്തചുവപ്പ് നിറമുള്ള ജ്യൂസ്, ഏത് ഐറ്റവും കയ്യിലെത്തിക്കാന്‍ ആയി ഡാര്‍ക്ക് വെബ്. ലഹരി മാഫിയകളുടെ യഥാര്‍ത്ഥ ലക്ഷ്യം എന്താണ്? കേരളത്തില്‍ ലഹരി ഒഴുക്കിന് നൂതന മാര്‍ഗം. കൗമാരക്കാരെ വല വീശി പിടിക്കാന്‍ രക്ത ചുവപ്പിലുളള ജ്യൂസ്, ലഹരി കുത്തി നിറച്ച ബബിള്‍ഗം. ഇതൊന്നും ആലങ്കാരികത അല്ല. കൊച്ചിയിലേക്ക് ലഹരിയൊഴുകി എത്തുന്നത് പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്ന്.

kerala-drug

എല്‍.എസ്.ഡി സ്റ്റാമ്പുകളും എം.ഡി.എം.എയും കൊക്കെയ്നുമെല്ലാം കൊച്ചിയില്‍ സുലഭം. ബംഗളൂരുവില്‍ നിന്ന് ട്രെയിനിലും ബസിലുമെല്ലാം കോഴിക്കോട്ടും കൊച്ചിയിലും ലഹരി മരുന്നെത്തിക്കുന്നു. കൊച്ചിയില്‍ ഒരു വര്‍ഷത്തിനിടെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടി കൂടിയത് 12കിലോ കൊക്കെയ്ന്‍.