വേറിട്ട അഭിനയത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ശാന്തി ബാലചന്ദ്രൻ. എന്നാൽ തന്റെ സിനിമാ വിശേഷങ്ങളെ പറ്റി പറയാനല്ല താരം എത്തിയിരിക്കുന്നത്. ടാഗോറിന്റെ ഗീതാഞ്ജലി ശാന്തിയുടെ അച്ഛൻ ബാലചന്ദ്രൻ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തിരിക്കുകയാണ്. ഈ പുസ്തകത്തിന്റെ വിശേഷങ്ങൾ കൗമുദി മൂവീസിനോട് പങ്കുവയ്ക്കുകയാണ് താരം. പുസ്തക രചനയിലെ ഓരോ ഘട്ടത്തിലും നേരിടേണ്ടിവന്ന സംഭവങ്ങളെ പറ്റി പറയാൻ പിതാവ് ബാലചന്ദ്രനും ഒപ്പമുണ്ട്.

'കൊവിഡ് സമയത്ത് കരുതൽ തടങ്കലിൽപെട്ട അവസ്ഥയായിരുന്നു നമുക്കെല്ലാം. ആ സമയത്ത് സൂമിൽ സുഹൃത്തുക്കൾക്കൊപ്പം കുറച്ച് സമയം ചെലവഴിക്കുമായിരുന്നു. അന്ന് ഞങ്ങളുടെ ഗ്രൂപ്പിൽ എല്ലാവരും അവർ എഴുതിയ കഥകൾ, കവിതകൾ തുടങ്ങിയവ പോസ്റ്റ് ചെയ്തു. ഇത് കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് ഞാനും ഗീതാഞ്ജലി മൊഴിമാറ്റം ചെയ്യാൻ തുടങ്ങിയത്. അങ്ങനെ ആ പുസ്തകം മുഴുവൻ മലയാളത്തിലേയ്ക്ക് മാറ്റുകയായിരുന്നു. അങ്ങനെ ഇതൊരു പുസ്തകമാക്കാം എന്ന ഐഡിയ പറഞ്ഞത് സുഹൃത്തുക്കളാണ്. എഡിറ്റിംഗിൽ കൂടുതലായും സഹായിച്ചത് ഭാര്യയാണ്. ഇന്ത്യയിൽ നോബൽ പ്രൈസ് കിട്ടിയ ഒരേയൊരു പുസ്തകം മൊഴിമാറ്റം ചെയ്യുന്നതിന്റേതായ പേടിയും ഉണ്ടായിരുന്നു. ശാന്തി ജനിച്ചപ്പോഴുണ്ടായിരുന്ന അതേ ഫീൽ ആണ് ഈ പുസ്തകം കിട്ടിയപ്പോഴും തോന്നിയത്.'- ബാലചന്ദ്രൻ പറ‌ഞ്ഞു.

m-balachandran