
കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് ഒട്ടുമിക്കവരിലും കണ്ടുവരുന്ന ഒന്നാണ്. പല കാരണങ്ങൾ കൊണ്ടാണ് ഇത് ഉണ്ടാകുന്നത് .ഉറക്കമില്ലായ്മ, അലർജി, മാനസിക സമ്മർദ്ദം,ദീർഘ നേരം സ്ക്രീനിൽ നോക്കുന്നത് എന്നിവയാണ് ഇതിൽ പ്രധാനം. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നതും കണ്ണ് സ്ഥിരമായി അമർത്തി തിരുമ്മുന്നതും കണ്ണിന് താഴെ പാട് വരാൻ കാരണമാക്കുന്നു.കണ്ണിന് ചുറ്റുമുള്ള പാടുകൾ അകറ്റാൻ പുതിനയില നല്ലതാണ്. അത് എങ്ങനെയെന്ന് നോക്കാം.

കറുത്ത പാട് അകറ്റാനുള്ള മറ്റ് വഴികൾ
1. ദിവസവും കണ്ണിന് താഴെ കറ്റാർവാഴ ജെൽ പുരട്ടുക.
2. രാത്രി കണ്ണിന് താഴെ ആൽമണ്ട് ഓയിൽ പുരട്ടുന്നത് പാട് മാറാൻ നല്ലതാണ്.
3. കണ്ണിന് മുകളിൽ തണുത്ത ഹെർബൽ ടീ ബാഗുകൾ വയ്ക്കുന്നത് നല്ലതാണ്.
4. വെള്ളരിക്ക കണ്ണിന് മുകളിൽ 15 മിനിട്ട് വയ്ക്കുന്നത് കണ്ണിന് തണുപ്പ് കിട്ടാനും കറുത്ത പാടുകൾ മാറാനും സഹായിക്കുന്നു.
5.തക്കാളി നീര് , മഞ്ഞൾ,നാരങ്ങ നീര് എന്നിവ ഒരുമിച്ച് ചേർത്ത് കണ്ണിന് താഴെ പുരട്ടുന്നത് നല്ലതാണ്.