ഒക്ടോബർ 19ന് മറയൂരിൽ ചിത്രീകരണം ആരംഭിക്കും

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ 19ന് മറയൂരിൽ ആരംഭിക്കും.സച്ചി, പൃഥ്വിരാജ് എന്നിവരോടൊപ്പം പ്രവർത്തിച്ച ജയൻ നമ്പ്യാർ വലിയ കാൻവാസിൽ ഒരുക്കുന്ന വിലായത്ത് ബുദ്ധയിൽ തൊട്ടപ്പനിലൂടെ ശ്രദ്ധേയയായ പ്രിയംവദ കൃഷ്ണൻ ആണ് നായിക. മമ്മൂട്ടിയുടെ റോഷാക്കിനുശേഷം പ്രിയംവദ അഭിനയിക്കുന്ന ചിത്രമാണ്.മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിൽ ത്രല്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ ഷമ്മി തിലകൻ,അനു മോഹൻ, കോട്ടയം രമേഷ്, രാജശ്രീ നായർ എന്നിവരാണ് മറ്റ് താരങ്ങൾ. ജി ആർ. ഇന്ദു ഗോപന്റെ കഥയ്ക്ക് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് രചന. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവഹിക്കുന്നു.ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും ജേക് സ് ബിജോയ് സംഗീത സംവിധാനവും ഒരുക്കുന്നു. നിർമാണ നിർവഹണം അലക്സ് ഇ. കുര്യൻ. തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ റിലീസിന് ഒരുങ്ങുന്ന സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കുശേഷം ഉർവശി തിയേറ്റഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് നിർമാണം. പി.ആർ. ഒ വാഴൂർ ജോസ്.