mm

ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളായതിന്റെ ആഹ്ളാദത്തിലാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. രണ്ടുദിവസം മുൻപാണ് ഇരുവർക്കും ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. അതിന് പിന്നാലെ വിവാദവും എത്തി.വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ താരങ്ങൾ ലംഘിച്ചോ എന്ന പരിശോധിക്കാൻ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലെ ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് അന്വേഷിക്കുന്നത്.ഇൗ സാഹചര്യത്തിൽ സമൂഹമാധ്യമത്തിൽ ചെറിയ കുറുപ്പ് പങ്കുവച്ചിരിക്കുകയാണ് വിഘ്‌നേഷ് ശിവൻ. ശരിയായ സമയത്ത് എല്ലാം നിങ്ങളിലെത്തും. ഇപ്പോൾ ക്ഷമയോടെ ഇരിക്കൂ എന്നാണ് വിഘ്‌നേഷ് കുറിച്ചത്. ജൂൺ 9 നായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.