astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഒക്ടോബർ 13 - 1198 കന്നി 27 വ്യാഴാഴ്ച (വൈകുന്നേരം 6 മണി 40 മിനിറ്റ് 23 സെക്കന്റ് വരെ കാർത്തിക നക്ഷത്രം ശേഷം രോഹിണി നക്ഷത്രം)

അശ്വതി: ബന്ധു ഗുണം, സ്ത്രീകള്‍ക്ക് ആഭരണ, വസ്ത്രാദിലാഭം, പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും, വ്യവഹാര വിജയം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ഭരണി: സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും, സഹോദരസ്ഥാനീയരുമായി കലഹത്തിനു സാധ്യത, ധനചെലവ്, ദൂരയാത്രാ ക്ലേശം.

കാര്‍ത്തിക: വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും, വിദ്യാപരമായ മുന്നേറ്റം. രോഹിണി: പുതിയ അവസരങ്ങള്‍, ബിസിനസില്‍ നേട്ടം, പ്രശസ്ഥിയും വിജയവും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം. മകയിരം: ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, പുതിയ ചങ്ങാത്തങ്ങള്‍ ഉടലെടുക്കും, മേലുദ്യോഗസ്ഥര്‍ സഹായിക്കും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറും.

തിരുവാതിര: ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍, സുഖവും സമാധാനവും, ഗാംഭീരം പ്രകടിപ്പിക്കും, ധനനേട്ടം, വ്യവഹാരവിജയം, ദേവാലയ ദര്‍ശനം, അംഗീകാരവും, യാത്രാഗുണം.

പുണര്‍തം: കൃഷിയില്‍നിന്നും ധനലാഭം, എല്ലാരംഗത്തും അഭിവൃദ്ധി, അനുകൂലമായ വിവാഹ ആലോചന, ആപത്തുകളില്‍ നിന്നും രക്ഷ, ഭാര്യാഗുണം.

പൂയം: ദാമ്പത്യസുഖം,ആഗ്രഹങ്ങള്‍ സഫലമാകും,‍ തൊഴിൽ മേഖലയില്‍ നിന്നും നേട്ടം, ദാമ്പത്യ സുഖം, ഗൃഹത്തിന് മോടി പിടിപ്പിക്കും. ആയില്യം: ഉന്നത വിദ്യാഭ്യാസത്തിന് അനുമതി ലഭിക്കും, ഉദ്യോഗത്തില്‍ നേട്ടങ്ങള്‍, വിദ്യാവിജയം,‍ ആഗ്രഹങ്ങൾ സഫലമാകും, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും.

മകം: ഉദ്യോഗത്തില്‍ നേട്ടങ്ങള്‍, വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമാകും, ഉല്ലാസകരമായ അനുഭവങ്ങള്‍, ധനലാഭം, ഉന്നത സ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍.

പൂരം: മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, ജീവിത പങ്കാളി മൂലം സുഖവും സമാധാനവും, പലരംഗത്തും വിജയവും അംഗീകാരവും, യാത്രാഗുണം, സ്ത്രീകള്‍ മൂലം ചിലര്‍ക്ക് പ്രയാസങ്ങള്‍ വന്നേക്കാം.

ഉത്രം: ശത്രുക്കള്‍ വര്‍ദ്ധിക്കും, അനാവശ്യമായി പണം ചെലവഴിക്കും, ലോണുകളും മറ്റും പ്രതികൂലമായേക്കാം, ജാമ്യം നില്‍ക്കരുത്.

അത്തം: പുതിയ കൂട്ടുകെട്ടുകള്‍ മൂലം ജീവിതത്തിന് മാറ്റം, നാല്‍ക്കാലി മുഖേന സാമ്പത്തിക നേട്ടം, ബന്ധു ഗുണം.

ചിത്തിര: വിവാഹാദി കര്‍മ്മങ്ങള്‍ കുടുംബത്തില്‍ നടക്കും, മറ്റുള്ളവരുടെ ആദരവ് നേടും, വിദേശയാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറും. ചോതി : മാനസികമായും ശാരീരികമായും അസ്വസ്ഥതകള്‍, രോഗാവസ്ഥ, തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും

വിശാഖം: ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഗതികള്‍ സംജാതമാകും, സ്ത്രീകള്‍ മൂലം അസ്വസ്ഥത, ബന്ധുക്കളുടെ എതിര്‍പ്പുകള്‍.

അനിഴം: ശത്രുജയം, വ്യവഹാരവിജയം, മറ്റുള്ളവരുടെ സഹായത്താല്‍ കാര്യലാഭം, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, കുടുംബ സുഖം. കേട്ട: കര്‍മ്മ രംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും, ദാമ്പത്യജീവിതത്തില്‍ വിഷമതകള്‍, അനാവശ്യമായി പണം ചെലവാകും, ശത്രുവര്‍ദ്ധന.

മൂലം: വരുമാനത്തില്‍ വര്‍ദ്ധനവ്‌, ആത്മവിശ്വാസം വര്‍ദ്ധിക്കും, മാതാവിന്‍റെ ആരോഗ്യ പരിപാലനം നടത്തും, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.

പൂരാടം: കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും, സുഖാനുഭവങ്ങള്‍, ഉല്ലാസ യാത്രയില്‍ ആഗ്രഹസാഫല്ല്യം, പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും.

ഉത്രാടം: സംസാരം വളരെ നിയന്ത്രിക്കണം, ആരെയും വിശ്വാസപൂര്‍വ്വം ഒന്നും ഏൽപ്പിക്കരുത്, അന്യദേശ വാസം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍ അവഗണിച്ച് മുന്നേറണം.

തിരുവോണം: കര്‍മ്മ മേഖലയില്‍ നില നിന്നിരുന്ന അനിശ്ചതത്വം മാറും, താല്‍ക്കാലിക ജോലി സ്ഥിരപ്പെടും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും.

അവിട്ടം: പ്രണയത്തിന് കുടുംബത്തില്‍ നിന്നും അനുകൂലമായ നിലപാട് ഉണ്ടാകും, ശമ്പള വര്‍ദ്ധനവിനും യോഗം, അകന്നു നിന്നവര്‍ അനുകൂലികളാകും, സ്ത്രീകള്‍ക്ക് ധനവര്‍ദ്ധനവ്.

ചതയം: ബിസിനസ് കൂടുതല്‍ വിപുലമാക്കും, കര്‍മ്മരംഗം ഉഷാറാകും, ബന്ധു ബലം വര്‍ദ്ധിക്കും, ശത്രു ജയം, പ്രണയ കാര്യങ്ങളില്‍ സന്തോഷം, കര്‍മ്മരംഗം ഉഷാറാകും.

പൂരുരുട്ടാതി: നിയമനടപടികള്‍, ധനനഷ്ടം എന്നിവ അനുഭവത്തില്‍ വരും, ഉന്നതരിൽ നിന്നും വിഷമകരമായ പ്രവൃത്തികള്‍.

ഉത്രട്ടാതി: വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം, ധനപ്രാപ്തി, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.

രേവതി: ദൈവാനുകൂല്ല്യം ലഭിക്കും, സേവന സന്നദ്ധത പ്രകടിപ്പിക്കും, കീര്‍ത്തി, പദവി എന്നിവ ലഭിക്കും, മത്സരങ്ങളില്‍ വിജയവും അംഗീകാരവും.