മലയാളത്തിലെ സൂപ്പർഹിറ്റ് സൂപ്പർഹീറോ മൂവിയിലെ പ്രധാന കഥാപാത്രമായി എത്തിയിട്ടും തന്റെ പേര് ഒരിടത്തും പരാമർശിക്കാത്തതിൽ തുടക്കത്തിൽ വിഷമം തോന്നിയിരുന്നെന്ന് നടൻ ഗുരു സോമസുന്ദരം. മിന്നൽ മുരളിയിലെ വില്ലൻ കഥാപാത്രമായ ഷിബുവിനെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തെ പോസ്റ്ററുകളിലോ പ്രൊമോഷൻ പരിപാടികളിലോ സിനിമ പുറത്തിറങ്ങുംവരെ പരാമർശിച്ചിരുന്നില്ല. ഇതേക്കുറിച്ച് സിനിമയുടെ അണിയറ പ്രവർത്തകരുമായി സംസാരിച്ചിരുന്നെന്നും താരം വെളിപ്പടുത്തി.

guru-somasundaram

പോസ്റ്ററുകളിലും മറ്റും പേരോ ചിത്രമോ പരാമർശിക്കാത്തതിൽ തുടക്കത്തിൽ വിഷമം തോന്നിയിരുന്നു. ഇതേക്കുറിച്ച് അണിയറപ്രവർത്തകരോട് സംസാരിച്ചിരുന്നു. എന്നാൽ തന്റെ കഥാപാത്രം സസ്‌പെൻസായി വയ്ക്കുകയായിരുന്നെന്നാണ് മറുപടി ലഭിച്ചതെന്ന് ഗുരു സോമസുന്ദരം പറഞ്ഞു. സിനിമയും കഥാപാത്രവും ഇത്രവലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമാ വിശേഷങ്ങൾ കൗമുദി മൂവീസിനോട് പങ്കുവയ്ക്കുകയായിരുന്നു താരം.