
ജ്യോതിഷ ശാസ്‌ത്രമനുസരിച്ച് ഒരു വ്യക്തിയുടെ ഭൂത, ഭാവി, വർത്തമാന കാലങ്ങളും സ്വഭാവങ്ങളും എല്ലാമറിയുന്നത് അവർ ജനിച്ച രാശി, നക്ഷത്രം, സമയം ഇതൊക്കെയനുസരിച്ചാണ്. എന്നാൽ അവയ്‌ക്ക് പുറമേ ശരീരഘടനയിലെ ചില സവിശേഷതകളും ജ്യോതിഷികൾ ഇത്തരത്തിൽ പറയുന്നതിന് ഉപയോഗിക്കുന്നുണ്ടെന്നാണ് വിശ്വാസം. മനുഷ്യശരീരത്തിൽ സർവസാധാരണമായി കാണാവുന്ന ഒന്നാണ് മറുകുകൾ. എല്ലാ അവയവങ്ങളിലും അവ വരാം. എന്നാലും ചിലയിടങ്ങളിൽ അത് സ്‌ത്രീ പുരുഷന്മാർക്ക് വ്യത്യസ്‌ത ഫലമാണ് ചെയ്യുക.
ആദ്യമായി മുഖത്ത് മറുകുവന്നാൽ എങ്ങനെയെന്ന് നോക്കാം, ഇടത് വശത്ത് മറുകുവരുന്നവർക്ക് ദയ ലവലേശമുണ്ടാകില്ല. മാത്രമല്ല സമ്പത്ത് കൈകാര്യം ചെയ്യുന്നതിൽ ധാരാളിത്തവും ഇവർ കാണിക്കും. അതേസമയം വലതുവശത്താണെങ്കിൽ അവർക്ക് നല്ല വിദ്യാഭ്യാസം നേടാനും അതിനുളള ബുദ്ധിശക്തിയ്‌ക്കും യോഗമുണ്ടാകാം. ഇവർക്ക് നല്ല മനക്കരുത്തും കാണും. മുഖത്ത് പുരികത്തിലാണ് മറുക് വരുന്നതെങ്കിൽ പല ഫലങ്ങളാണ്. പുരികത്തിന് മുകളിലെങ്കിൽ ആയുഷ്‌കാലം ധാരാളം യാത്രവേണ്ടിവരും,. പുരികത്തിന് നടുവിലെങ്കിൽ മികച്ച നേതാവാകും നിങ്ങൾ. നെറ്റിയിൽ ഒത്തനടുവിൽ പുരികമുളള ചിലരുണ്ട്. ഇവർക്ക് ഒന്നിലേറെ പ്രണയബന്ധങ്ങൾ സാദ്ധ്യമാകും. മൂക്കിലാണ് മറുകെങ്കിൽ ചിന്താശേഷി അധികമുളളവരാണിവർ.
കൈപ്പത്തി ഭാഗത്ത് മറുകുവരുന്നവർ പ്രായമേറുന്നതനുസരിച്ച് സമ്പത്തും പ്രശസ്‌തിയും നേടും. ഇനി കൈമുട്ടുകളുടെ താഴെ മറുകുവന്നാൽ ജീവിതവിജയവും സമ്പത്തും ഫലം. എന്നാൽ കൈപ്പത്തിയ്‌ക്ക് ഉളളിലാണ് മറുകെങ്കിൽ നിരവധി ബുദ്ധിമുട്ട് നേരിടണം. വയറിലും മറുക് വരുന്നത് നന്നല്ല. ഇവരിൽ സ്വാർത്ഥത ഏറി നിൽക്കും. എന്നാൽ വായ്‌ക്കുളളിൽ മറുക് വന്നാൽ അവർക്ക് സന്തോഷമുണ്ടാകും പ്രത്യേകിച്ച് പുരുഷന്. ലക്ഷണ ശാസ്‌ത്രമനുസരിച്ചാണ് ഇക്കാര്യങ്ങൾ പറയുന്നത്.