case-diary-

മലപ്പുറം: കരമ്പുഴ പുന്നപ്പുഴയിൽ അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവും കാമുകിയും പിടിയിൽ. മുണ്ടേരി സ്കൂളിലെ അദ്ധ്യാപകനും കരുളായി ചെറുപുളി സ്വദേശിയുമായ ബാബുവിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കേസിൽ ഉദിരകുളം സ്വദേശി ബിജു,​ കാമുരി മൂത്തേടം സ്വദേശി ലത എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപാനത്തിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു,​

എടക്കര ബിവറേജസിൽ നിന്ന് മദ്യംവാങ്ങുന്നതിനിടയിലാണ് മൂവരും തമ്മിൽ ഒരുമാസം മുമ്പ് പരിചയപ്പെടുന്നത്. സെപ്തംബർ 7ന് മൂന്നുപേരും എടക്കര കാറ്റാടി പാലത്തിന് അടിയിൽ താമസിക്കതുന്ന ലതയുടെ വീട്ടിൽ വച്ച് മദ്യപിച്ചു. തുടർന്നുണ്ടായ തർക്കത്തിനിടെ ബിജു ബാബുവിന്റെ തലയ്ക്കടിച്ചു,​ കുഴഞ്ഞുവീണ ബാബുവിനെ ഇരുവരും ചേർന്ന് വലിച്ചിഴച്ച് പുന്നപുഴയിൽ തള്ളുകയായിരുന്നു.

.