vv

തിരുവനന്തപുരം : ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി ഷാഫി സ്ത്രീകൾക്ക് വേണ്ടി നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നതായി വെളിപ്പെടുത്തൽ. വണ്ണമുള്ള സ്ത്രീകളുണ്ടെങ്കിൽ കാശ് ലഭിക്കുമെന്നും ഒരാൾക്ക് ഒരുകോടി വീതം ലഭിക്കുമെന്നും ഷാഫി പറഞ്ഞിരുന്നതായി സുഹുത്ത് വെളിപ്പെടുത്തി. രു സേട്ടിന് വേണ്ടിയാണെന്നും വണ്ണമുള്ള ഒരു സ്ത്രീക്ക് ഒരു കോടി വെച്ച് കിട്ടുമെന്നുമാണ് അന്ന് ഷാഫി പറഞ്ഞിരുന്നത്. ഒന്നോ രണ്ടോ തമിഴ് സ്ത്രീകളെ ശരിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ഈ സ്ത്രീകൾ പിന്നീട് തിരിച്ച് വരില്ലെന്നും ഷാഫി തന്നെ തന്നോട് വെളിപ്പെടുത്തിയിരുന്നു. സേട്ടിനെ ഷാഫിയുടെ ഭാര്യക്കും പരിചയമുണ്ടെന്ന് ഉറപ്പാണെന്നും സുഹൃത്ത് വ്യക്തമാക്കി.

പത്മയെയും റോസിലിയെയും നരബലി നൽകിയ ഷാഫി എറണാകുളം നഗരത്തിലെ മറ്റ് ലോട്ടറി വില്പനക്കാരികളെയും സമീപിച്ചിരനന്നു,​ ഇയാൾ നിരന്തരം തങ്ങളുടെ പിന്നാലെ നടന്ന് ക്ഷണിച്ചിരുന്നതായി ലോട്ടറി വിൽപ്പനക്കാരികൾ പറയുന്നു. ഏതാനും ദിവസം മുമ്പാണ് ഷാഫി തിരുവല്ലയിലേക്ക് വരുന്നണ്ടോയെന്ന് ചോദിച്ചതെന്നും അവർ പറഞ്ഞു. ദിവ്യശക്തിയുള്ള ദമ്പതികൾക്ക് മുന്നിൽ പൂജയ്ക്കിരിക്കണം. വെളുത്ത സാരി വേണം ധരിക്കാനെന്നും പറഞ്ഞു. പത്തനംതിട്ട വരെ പോയി വരാൻ ബുദ്ധിമുട്ടറിയിക്കുകയായിരുന്നു. ചെന്നാൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചെത്തിക്കാമെന്നായിരുന്നു ഷാഫി ഉറപ്പ് നൽകിയതെന്നായിരുന്നു സ്ത്രീകൾ പറയുന്നത്. എറണാകുളം തിരുവല്ല ദൂരം 92 കിലോമീറ്ററാണ്.90 കിലോമീറ്ററിൽ കൂടുതലുള്ള ദൂരമാണ് തങ്ങളെ അയാൾക്കൊപ്പം പോകുന്നതിൽ നിന്നും തടഞ്ഞതെന്നും അവർ വ്യക്തമാക്കുന്നു. അയാൾക്കൊപ്പം പോയിരുന്നെങ്കിൽ തങ്ങളും ഈ ഭൂമിയിലുണ്ടാകുമായിരുന്നില്ലെന്ന് സ്ത്രീകൾ പറയുന്നു.

അതേസമയം പ്രതികൾ മുന്നുപേരേയും കോടതിയിൽ ഹാജരാക്കി.