
ബോളിവുഡിലെയും ഇന്ത്യൻ സിനിമയിലെ തന്നെ മഹാഗായകനാണ് കിഷോർകുമാർ. കിഷോർകുമാറിമ്റെ ആരാധകനാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. കിഷോർകുമാറിന്റെ ജൂഹുവിലെ വസതി സമീപകാലത്ത് കോഹ്‌ലി സ്വന്തമാക്കിയിരുന്നു, ഗൗരി കുഞ്ച് എന്ന പഴയ ബംഗ്ലാവിനെ കോഹ്‌ലി ഇപ്പോൾ ഒരു റസ്റ്റാറന്റായി മാറ്റിയിരിക്കുകയാണ്. .
ഇപ്പോൾ ഇതാ ഗൗരി കുഞ്ചിനെ ഒരു ഗംഭീര റസ്‌റ്റോറന്റാക്കി മാറ്റിയിരിക്കുകയാണ് കോഹ്ലി. 'വൺ എയ്റ്റ് കമ്മ്യൂൺ' എന്നാണ് ഗൗരി കുഞ്ച് ഇനി മുതൽ അറിയപ്പെടുക. പുതുതായി തുറന്ന റെസ്റ്റോറന്റിൽ ഏഷ്യൻ, ഇറ്റാലിയൻ മുതൽ മെഡിറ്ററേനിയൻ, നോർത്ത് ഇന്ത്യൻ എന്നിങ്ങനെയുള്ള വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ ഒരുക്കിയിട്ടുണ്ട്.
വൺ എ്ര്രയ് കമ്മ്യൂണിന്റെ വിശേഷങ്ങൾ കോഹ്ലി അടുത്തിടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ജനപ്രിയ നടൻ മനീഷ് പോളിനൊപ്പം തന്റെ പുതിയ ഭക്ഷണശാലയിൽ ചുറ്റിക്കറങ്ങുന്ന കോഹ്ലിയുടെ വീഡിയോ വൈറലായിരുന്നു. കിഷോർ കുമാറിന്റെ പ്രശസ്തമായ മേരേ മെഹബൂബ് ഖയാമത്ത് ഹോഗി എന്ന ഗാനവും ക്രിക്കറ്റ് താരം ആലപിച്ചു.
ഭക്ഷണ മെനുവിലെ ഒരു വിഭാഗത്തിൽ കോഹ്ലിയുടെ പ്രിയപ്പെട്ട വിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അവോക്കാഡോ ടാർട്ടർ, മഷ്റൂം ഗൂഗ്ലി ഡിംസംസ്, പേൾ ബാർലി റിസോട്ടോ, സൂപ്പർ ഫുഡ് സാലഡ് എന്നിവയാണ് കോഹ്ലിയുടെ പ്രിയപ്പെട്ട വിഭവങ്ങൾ.
വൺ8 കമ്യൂണിന് ഡൽഹിഎൻസിആർ, കൊൽക്കത്ത, പൂനെ എന്നിവിടങ്ങളിലും ശാഖകളുണ്ട്. ജുഹു ഔട്ട്‌ലെറ്റ് ഒക്ടോബർ 8ന് പൊതുജനങ്ങൾക്കായി തുറന്നു നൽകി.