gg

തിരുവനന്തപുരം : പത്തനം തിട്ട ഇലന്തൂർ നരബലിക്കേസിൽ പുറത്തുവരുന്നത് അതിക്രൂരമായ കൊലപാതകത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ, കേസിലെ ഒന്നാപ്രതി മുഹമ്മദ് ഷാഫി രതിവൈകൃതമുള്ളയാളാണെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണ‌ർ സി എച്ച് നാഗരാജു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇരയായി എത്തിക്കുന്ന സ്‌ത്രീകളുടെ സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ച് ലൈംഗികസുഖം കണ്ടെത്തുന്ന മനോവൈകൃതം ഇയാൾക്കുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. ഇതിനായി എന്തുചെയ്ത് ലക്ഷ്യത്തിലെത്താനും ഷാഫിയ്ക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിലായ ഷാഫി,​ ലൈല,​ ഭഗവൽ സിംഗ് എന്നിവർക്ക് കുറ്റബോധത്തിന്റെ ബോധത്തിന്റെ കണിക പോലുമില്ലെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് പറയുന്നു. വർഷങ്ങളായി ദമ്പതികൾ വീട്ടിൽ ആഭിചാര കർമ്മങ്ങൾ ചെയ്തുവരുന്നുണ്ട്. ഇതിനായി വീട്ടിൽ പ്രത്യേക ക്രമീകരണങ്ങൾ ഉള്ളതായും പൊലീസ് പറയുന്നു. പൂജാക്കളമൊരുക്കി വിളക്കു കൊളുത്തിയാണ് ലൈലയും ഷാഫിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ഭാര്യയുമായി ഷാഫി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് പ്രാർത്ഥനയോടെ ഭഗവൽ സിംഗ് കണ്ടു നിന്നുവെന്നും പൊലീസ് വ്യക്തമാക്കി.

മനുഷ്യമാംസം ഭക്ഷിയ്ക്കുന്നത് ആയുസ് കൂട്ടുമെന്ന് ഷാഫി ദമ്പതികളോട് പറഞ്ഞു. ഇതനുസരിച്ചാണ് പ്രതികൾ നരബലിക്കുശേഷം മനുഷ്യമാംസം ഭക്ഷിച്ചത്. സംഭവത്തിൽ പിടിയിലായ ലൈലയാണ് ഇരകളുടെ മാംസം ഭക്ഷിച്ച വിവരം പൊലീസിനോട് പറഞ്ഞത്. റോസ്ലിന്റെ മൃതദേഹത്തിൽ നിന്ന് വാരിയെല്ലിന്റെ മുൻഭാഗത്തെ മാംസം അറുത്തു മാറ്റിയ നിലയിൽ ആയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്.

പെരുമ്പാവൂർ സ്വദേശിയും ഗാന്ധി നഗറിൽ വാടകയ്ക്ക് താമസിയ്ക്കുകയും ചെയ്യുന്ന മുഹമ്മദ് ഷാഫിയാണ്. വ്യാജപേരിലൂടെ പരിചയപ്പെട്ട് ഐശ്വര്യം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൊടുക്രൂരതയിലേക്ക് ഇലന്തൂർ സ്വദേശിയായ ഭഗവൽ സിംഗിനെയും കുടുംബത്തെയും നയിച്ചത്.

ശ്രീദേവിയെന്ന വ്യാജ ഫേസ്ബുക്ക് ഐ.ഡി.യിലൂടെയാണ് മുഹമ്മദ് ഷാഫി ഭഗവത് സിംഗും ഭാര്യയുമായി ബന്ധപ്പെടുന്നത്.ഐശ്വര്യവും സമ്പത്തും നേടാം എന്നു പറഞ്ഞാണ് ശ്രീദേവിയെന്ന പേരിലൂടെ ഷാഫി ദമ്പതികളെ വീഴ്ത്തിയത്. പിന്നീടാണ് പെരുമ്പാവൂരുള്ള റഷീദ് എന്ന സിദ്ധനേക്കുറിച്ച് കുടുംബത്തോട് സംസാരിച്ചത്.ശ്രദീദേവിയെന്ന വ്യാജേന റഷീദെന്ന പേരിൽ ഷാഫി സ്വന്തം ഫോൺ നമ്പർ ഇരുവർക്കും നൽകി.

മന്ത്രവാദ കാര്യങ്ങൾക്കെന്ന വ്യാജേന ഇലന്തൂരിലെത്തിയ ഷാഫി ഭഗവത് സിംഗുമായും ഭാര്യയുമായും അടുത്തബന്ധം സ്ഥാപിച്ചു. കുടുംബത്തിന് ഐശ്വര്യമുണ്ടാക്കാനെന്ന പേരിൽ ഭഗവത് സിംഗിന്റെ സാന്നിദ്ധ്യത്തിൽ പൂജയുടെ പശ്ചാത്തലത്തിൽ ഭാര്യ ലൈലയുമായി ഷാഫി ലൈംഗികമായി ബന്ധപ്പെട്ടു.പിന്നീടാണ് കൂടുതൽ ഐശ്വര്യത്തിനായി സ്ത്രീയുടെ നരബലി നിർദ്ദേശിച്ചത്.