student

നിഷ്‌കളങ്കമായ മനസുള്ളവരാണ് കുട്ടികൾ. പല കാര്യങ്ങൾക്കും അവർക്ക് അവരുടേതായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമൊക്കെ ഉണ്ടാകാറുണ്ട്. അത്തരത്തിൽ വിവാഹത്തെക്കുറിച്ചുള്ള ഒരു കുട്ടിയുടെ നിരീക്ഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

സാമൂഹ്യ ശാസ്ത്രം പരീക്ഷയ്ക്കാണ് 'എന്താണ് വിവാഹം' എന്ന ചോദ്യം വന്നത്. പത്ത് മാർക്കിന്റെ ചോദ്യത്തിന് വിദ്യാർത്ഥി നൽകിയ ഉത്തരമാണ് സോഷ്യൽ മീഡിയയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്. മകൾ ഒരു വലിയ സ്ത്രീയാണെന്ന് മാതാപിതാക്കൾക്ക് തോന്നുമ്പോഴാണ് വിവാഹം നടക്കുകയെന്നാണ് വിദ്യാർത്ഥിയുടെ ഉത്തരം.

'മകൾ വലുതായെന്ന് തോന്നുമ്പോൾ ഇനി ഭക്ഷണം നൽകാനാകില്ല, നിങ്ങൾക്ക് ഭക്ഷണം നൽകാൻ തയ്യാറാകുന്ന ഒരാളെ കണ്ടെത്തണമെന്ന് മാതാപിതാക്കൾ പറയും. തുടർന്ന് പെൺകുട്ടി ഒരു പുരുഷനെ കണ്ടുമുട്ടും. അവന്റെ മാതാപിതാക്കൾ അവനെ വിവാഹം കഴിക്കാൻ നിർബന്ധിക്കും.അങ്ങനെ വിവാഹം കഴിപ്പിക്കും.'- എന്നാണ് കുട്ടിയുടെ ഉത്തരം.

വിദ്യാർത്ഥിയുടെ ഉത്തരം കണ്ടപ്പോൾ ടീച്ചർക്ക് ദേഷ്യമാണ് വന്നത്. 0 മാർക്ക് നൽകുകയും, ഉത്തരക്കടലാസിൽ നോൺസെൻസ് എന്ന് എഴുതുകയും ചെയ്തു.

What is marriage? 😂 pic.twitter.com/tM8XDNd12P

—  Velu (@srpdaa) October 11, 2022