പ്രകാശ് രാജ്, അനൂപ് മേനോൻ, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രകങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വരാൽ'. അനൂപ് മേനോൻ തിരക്കഥയെഴുതിയ ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ കൗമുദി മൂവീസിലൂടെ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

'പൊളിറ്റിക്‌സിലൂടെയാണ് കഥ പറയുന്നതെങ്കിലും അതിനകത്ത് കണ്ടന്റ് ഉണ്ട്. ഭയങ്കര ത്രില്ലിംഗ് ആയിട്ടുള്ള, പ്രതീക്ഷിക്കാത്ത സെക്കന്റ് ഹാഫൊക്കെയുള്ള കഥയാണ്. നടന്നുകൊണ്ടിരിക്കുന്നതും വരാനിക്കുന്നതുമായ പൊളിറ്റിക്‌സ് അറിഞ്ഞോ അറിയാതെയോ ഇതിനകത്ത് വന്നിട്ടുണ്ട്.
ഫിക്ഷനാണെന്ന് പറഞ്ഞ് ഷൂട്ട് ചെയ്ത പലതും ഇപ്പോൾ റിയലായി നടക്കുകയാണ്. ഞാൻ അനൂപിനോട് ചോദിക്കാറുണ്ട് ഇതെങ്ങനെയെന്ന്. ഏതൊക്കെയോ റൂട്ടിലൂടെ അതിന്റെ ചില വേരുകളൊക്കെ അനൂപിന് കിട്ടിയിട്ടുണ്ടാകാം.'- കണ്ണൻ പറഞ്ഞു.
അനൂപേട്ടന് എന്തോ സിക്സ്ത്ത് സെൻസ് ഉള്ളതുപോലെയാണെന്നും എഴുതിവച്ചതൊക്കെ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണെന്നും നടൻ മനു രാജ് പറഞ്ഞു.