ali-akbar-ramasimhan

ബിജെപി വക്താവ് സ്ഥാനത്തു നിന്നും സന്ദീപ് വാര്യരെ നീക്കിയ സംസ്ഥാന നേതൃത്വത്തിന്റെ നടപടിയിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുകയാണ്. സന്ദീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ അഭിപ്രായം പങ്കുവയ‌്ക്കുകയാണ്. വിമർശനങ്ങളിൽ സംസ്ഥാന അദ്ധ്യക്ഷൻ സുരേന്ദ്രന്റെ പേരും വ്യാപകമായി ഉയർന്നു കേൾക്കുന്നുണ്ട്. ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ബിജെപി നേതാവും സംവിധായകനുമായ രാമസിംഹൻ അബൂബക്കർ (അലി അക്‌ബർ). മൗനത്തിന്റെ പാതാളക്കുഴിയിലേക്ക് ഒരു സുഹൃത്തുകൂടി യാത്ര തിരിക്കുമ്പോൾ മൗനമായിരിക്കാൻ തനിക്ക് കഴിയുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-

'മൗനത്തിന്റെ പാതാള കുഴിയിൽ അനവധി നേതാക്കളുണ്ട്,,,എനിക്ക് ചുറ്റും.നാവുണ്ടായിട്ടും നിശ്ശബ്ദത പാലിക്കുന്നവർ.... നാമമുണ്ടെങ്കിലും നാമരഹിതരായി നിലകൊള്ളുന്നവർ... വർഷങ്ങളുടെ പാരമ്പര്യമുള്ളവർ, സ്വാതിക ഭാവത്തിൽ നിലകൊള്ളുന്നവർ.. പതിഞ്ഞ ശബ്ദത്തിൽ അവരുടെ വേദനകൾ ഞാൻ കേട്ടിട്ടുണ്ട്...

പോകട്ടെ സാരമില്ല ജീവിതത്തിൽ നല്ലകാലം മുഴുവൻ പ്രസ്ഥാനത്തിന് വേണ്ടി പടപൊരുതിയവർ...

കടക്കാരായവർ, ചിലർക്ക് കുടുംബ ജീവിതം പോലും കലുഷിതമായവർ...

ഒന്നും നേടാത്തവരായി പൂജ്യമായിരിക്കുന്നവർ...

അവരങ്ങനെ തുടരും.. താഴേ തട്ടിൽ... പതിയെ സമൂഹത്തിന്റെ മറവിയിൽ അവർ മാഞ്ഞുപോകും..

കെട്ടിപ്പിടിച്ചു നേട്ടം കൊയ്യുന്നവരുടെ മുൻപിൽ അവർ നിസ്സഹായരാണ്..

ആക്കൂട്ടത്തിലേക്ക് ഓരോരുത്തരായി ചെന്നു പതിക്കുന്നു..

മൗനത്തിന്റെ പാതാളക്കുഴിയിൽ അംഗങ്ങളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു.

അനുസരണയുള്ള അറവുമാടുകളായതിനാൽ ഒച്ച പുറത്തുവരുമെന്ന പേടിയും വേണ്ട..

പക്ഷങ്ങൾ പക്ഷം പിടിച്ചു ന്യായീകരണ താളിയോലകൾ നിരത്തുമ്പോൾ പക്ഷമില്ലാതെ അവരവിടെ കിടക്കട്ടെ..

ഓർമ്മപ്പെടുത്താൻ ചില നാവുകൾ ദൈവം നിയോഗിക്കും, ഒടുങ്ങിപ്പോവാൻ... അത്തരത്തിലൊരു നാവാണെന്റേത്..

ശത്രുക്കളുടെ എണ്ണം കൂട്ടുന്ന നാവ്.. സാരമില്ല അതും കർമ്മമാണല്ലോ...

മൗനത്തിന്റെ പാതാളക്കുഴിയിലേക്ക് ഒരു സുഹൃത്തുകൂടി യാത്ര തിരിക്കുമ്പോൾ.. മൗനിയായിരിക്കുന്നതെങ്ങിനെ..

സദയം ക്ഷമിക്കുക..

പൊങ്കാലയ്ക്ക് ഈയുള്ളവന്റെ നെഞ്ചിൽ ഇനിയും ഇടമുണ്ട്..

ഇട്ടോളൂ.'

മൗനത്തിന്റെ പാതാള കുഴിയിൽ അനവധി നേതാക്കളുണ്ട്,,,എനിക്ക് ചുറ്റും.നാവുണ്ടായിട്ടും നിശ്ശബ്ദത പാലിക്കുന്നവർ.......

Posted by Ramasimhan Aboobakker on Wednesday, 12 October 2022