samak-rice

ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനുമായി നിരവധി വഴികൾ പലരും പറയുന്നത് നമ്മൾ സമൂഹമാദ്ധ്യമങ്ങളിലൂടെ കാണാറുണ്ട്. ഇവയിൽ ചില ഡയറ്റുകൾ പരീക്ഷിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായെന്ന് വരില്ല. എന്നാൽ ചിലത് നമ്മുടെ ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാക്കും. തടി കുറയ്ക്കാൻ ധാന്യങ്ങൾ കഴിക്കുന്നത് പാടെ ഒഴിവാക്കണമെന്നാണ് ചിലർ കരുതിയിരിക്കുന്നത്. എന്നാൽ ഇവയുടെയെല്ലാം അളവ് കുറച്ച് കഴിക്കുന്നതുകൊണ്ട് ശരീരഭാരം വർദ്ധിക്കില്ല.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ധാന്യമുണ്ട്. ഇത് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിനാവശ്യമായ പ്രോട്ടീൻ, ഫൈബർ, പൊട്ടാസ്യം എന്നിവ ലഭിക്കുന്നു. ഉപവാസം അനുഷ്ഠിക്കുന്നവർ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഈ ധാന്യമാണ് 'സമക് അരി'. ഇത് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് എന്തെല്ലാം ഗുണങ്ങൾ ലഭിക്കുന്നുവെന്ന് നോക്കാം.


ഫൈബർ

സമക് അരിയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്. ശരിയായ രീതിയിൽ ദഹനം നടക്കുന്നതിലൂടെ നിങ്ങളുടെ ശരീരഭാരവും കുറയുന്നു.

കലോറി

സമക് അരിയിൽ കലോറിയുടെ അളവ് വളരെ കുറവാണ്. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ ദഹനം മെച്ചപ്പെടുത്തുന്നു. ഇതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

പ്രതിരോധശേഷി

ഇതിലടങ്ങിയിട്ടുള്ള അന്നജം നിങ്ങളുടെ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലൂടെ ഭക്ഷണം കഴിക്കുന്നതിന്റെ അളവും സ്വാഭാവികമായി കുറയുന്നു. ഇങ്ങനെ ശരീരഭാരവും കുറയുന്നു.

മെറ്റബോളിസം

സമക് അരി മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മെറ്റബോളിസം വർദ്ധിക്കുമ്പോൾ നിങ്ങളുടെ ശരീരഭാരവും സ്വാഭാവികമായി കുറയുന്നു.