
സൗന്ദര്യം സംരക്ഷിക്കാൻ ബ്യൂട്ടി പാർലറുകളിൽ പോകണമെന്നോ വിലയേറിയ ക്രീമുകൾ വാരി തേക്കണമെന്നോ ഇല്ല. പോക്കറ്റ് കാലിയാകാതെ, പാർശ്വഫലങ്ങളൊന്നുമില്ലാതെ നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് ആകർഷകമായ സൗന്ദര്യം സ്വന്തമാക്കാം.
നമ്മുടെ അടുക്കളയിലും പറമ്പിലുമുള്ള പല സാധനങ്ങൾക്കും അതിശയകരമായ ഗുണങ്ങളുണ്ട്. അത്തരത്തിൽ ചർമം തിളങ്ങാൻ ഉപയോഗിക്കാൻ പറ്റിയൊരു 'മാജിക്' ആണ് ഒലീവ് ഓയിൽ. വിറ്റാമിനുകളും, ആന്റി ഓക്സയിഡുകളും, ആന്റി ബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയിട്ടുള്ള ഒലീവ് ഓയിൽ ചർമ്മത്തിലെ കേടുപാടുകൾ കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഇത് വെറുതെയങ്ങ് മുഖത്തിട്ടാൽ പോര. എങ്ങനെ ഉപയോഗിക്കുന്നുവെന്നതിലും കാര്യമുണ്ട്.
ഒലീവ് ഓയിൽ, ചെറുനാരങ്ങ നീര്, തേൻ എന്നിവ ഒരേ അളവിലെടുത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകക്കളയുക. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഇങ്ങനെ ചെയ്താൽ ചർമം തിളങ്ങും. അതുപോലെ പാൽപ്പാടയും തക്കാളി നീരും യോജിപ്പിച്ച് അതിലേക്ക് രണ്ട് തുള്ളി ഒലീവ് ഓയിൽ ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടി മസാജ് ചെയ്യുക. പത്ത് മിനിട്ടിന് ശേഷം കഴുകിക്കളയും. ഇത് മുഖത്തെ ചുളിവുകൾ കുറയാൻ സഹായിക്കും.