
പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ പ്രതികളായ ഭഗവൽ സിംഗിനും ഭാര്യയ്ക്കും കാൽക്കോടിയുടെ കടം. ഇലന്തൂരിലെ രണ്ട് സഹകരണ ബാങ്കുകളിൽ നിന്ന് പതിനെട്ട് ലക്ഷം രൂപയാണ് വായ്‌പയെടുത്തത്. മറ്റ് പലരിൽ നിന്നായി അഞ്ച് ലക്ഷത്തിലേറെയാണ് കടം വാങ്ങിയത്.
ലൈലയുടെ അവിവാഹിതനായ സഹോദരന്റെ ഭൂമി പണയംവച്ചും കടമെടുത്തു. ഈ ബാദ്ധ്യതകളെല്ലാം മറി കടക്കാനുള്ള എളുപ്പവഴിയായാണ് ഭഗവലിന്റെ കുടുംബത്തോട് ഷാഫി നരബലി നടത്താൻ നിർദേശിച്ചതെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേസമയം, മുഹമ്മദ് ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തു. ശ്രീദേവിയെന്ന അക്കൗണ്ടാണ് വീണ്ടെടുത്തത്. ഈ അക്കൗണ്ടിലൂടെയാണ് ഇയാൾ ഭഗവൽ സിംഗിനെ പരിചയപ്പെട്ടത്. മൂന്ന് വർഷത്തെ ചാറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഇവ പ്രത്യേക സംഘം പരിശോധിക്കും.